മലപ്പുറം: പുതിയ സംസ്ഥാന ഭാരവാഹികളെ ചൊല്ലി ലീഗില്‍ കലാപം. കുഞ്ഞാലികുട്ടി മുനീര്‍ പക്ഷങ്ങള്‍ തമ്മില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെചൊല്ലി തുടങ്ങിയ തര്‍ക്കം മറനീക്കി പുറത്തുവന്നു. പ്രശ്ന പരിഹാരത്തിനായി നേതാക്കളെ കൂട്ടത്തോടെ പാണക്കാട്ടേക്ക് വിളിച്ച് ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍.
എം കെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കാണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍ പാണക്കാട് തമ്പടിക്കുകയാണ്. നിലവിലെ ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ തുടരാന്‍ അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ടാവശ്യപ്പെട്ടുകഴിഞ്ഞു. എംഎല്‍എ ആയ മുനീറിന്‍െ തിരക്കുകൂടി ചൂണ്ടിക്കാട്ടിയാണ് സലാമിനായി കുഞ്ഞാലിക്കുട്ടി അനുകൂലികളുടെ വാദം. ഇരുപക്ഷവും ജനറല്സെക്രട്ടഠിക്കായി ഉറച്ചു നിന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഒടുവില്‍ തലയെണ്ണി ഭൂരിപക്ഷം നോക്കാനാണ് തീരുമാനം.
ഇതോടെ ജില്ലാ ഭാരവാഹികളെ നേതൃത്വം മലപ്പുറത്തേക്ക് വിളിപ്പിച്ചു. സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി യോഗം നടത്താനാണ് തീരുമാനം. യോഗത്തില്‍ മലപ്പുറത്ത് ജില്ലാ പ്രസിഡന്റുമാരുടേയും ജനറല്‍ സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ഭൂരിപക്ഷാഭിപ്രായം എടുക്കാനാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങളുടെ തീരുമാനം.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന് ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡോ.എം.കെ.മുനീര്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുനീറിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തുവന്നതോടെയാണ് മുനീര്‍ നിലവപാടറിയിച്ചത്. മാര്‍ച്ച് 18 ന് ആണ് മുസ്ലിംലീഗന്റെ സംസ്ഥാന കൗണ്‍സില്‍ നടക്കുക. ഇതിന് മുന്നോടിയായി അന്നുതന്നെ തലഎണ്ണി ഭൂരിപക്ഷം തീരുമാനിക്കാനാണ് തീരുമാനം. അതേസമയം വിഷയത്തില്‍ പി.കെ കുഞ്ഞാലികുട്ടി തങ്ങളുമായി ചര്‍ച്ച നടത്തി. സലാമിന് ഒരുടേമുകൂടി നല്‍കണമെന്ന നിര്‍ദേശം തങ്ങളെ അറിയിച്ചതായാണ് വിവരം.