പനാജി: കുറേ നാളായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബിജെപി നേതാവും ഗോവന്‍ മുഖ്യന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. കുറച്ചുനാളായി പാന്‍ക്രിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
അത്യാസന്ന നിലയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ഇടപെട്ട കേന്ദ്ര് പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍.
ഇദ്ദേഹം. കേന്ദ്ര മന്ത്രിയായിരിക്കെയാണ് പരീക്കറിന്റെ നേതൃത്വത്തില്‍ പ്രതിരോധ മന്ത്രിയായിരിക്കെ ഇന്ത്യ ഒന്നാം സര്‍ജിക്കല്‍ സ്ട്രൈക്ക് ഉറി ആക്രമണത്തിന് പിന്നാലെ പാക് മണ്ണില്‍ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനിയായ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ അന്ന ആ ആക്രമണം ചര്‍ച്ചചെയ്യപ്പെട്ടു. പിന്നീട് രാഷ്ട്രീയ ചിത്രങ്ങള്‍ മാറുകയും പരീക്കര്‍ ഗോവന്‍ പ്രധാനമന്ത്രിയായി എത്തുകയും ചെയ്തു.