തിരുവനന്തപുരം: സംസ്ഥാനത്ത് 91,575 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാൻ സാധിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.
രാജീവ്. നാടിന്റെ വികസന കുതിപ്പാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 33,815 കോടിയുടെ നിക്ഷേപ പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാൻ സാധിച്ചു. അതുവഴി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യത സൃഷ്ടിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നാട് വളരുകയാണ്, വ്യവസായ മേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു.