കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഗുണ്ടയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയണ്. ഷിയാസിനും ഐജി അജിത്കുമാര്‍ വഴി മുന്‍പ് സഹായം ലഭിച്ചിട്ടുണ്ടന്നെും അന്‍വര്‍ പറഞ്ഞു. തനിക്കെതിരായ ക്വട്ടേഷന്‍ പിന്നില്‍ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
2015-ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണ് ഷിയാസെന്നും അന്‍വര്‍ ആരോപിച്ചു. ഹോട്ടല്‍ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.
മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഷിയാസിനെ കേസില്‍ പ്രതിചേര്‍ത്തില്ല. അന്ന് മുതല്‍ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്.
പീഡന പരാതി പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി. പാര്‍ട്ടി കോടതിയാണ് പീഡന പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാതി തയ്യാറാക്കി കഴിഞ്ഞെന്ന് പറഞ്ഞ പി വി അന്‍വര്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നേരിട്ട് എത്തിയോ ദൂതന് മുഖേനയോ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും വ്യക്തമാക്കി. കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി തയ്യാറാക്കിയിരിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.