എംഎം മണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹി എ.കെ.ജി. ഭവനില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്ന് പി ബി അംഗം എ വിജയരാഘവന് പറഞ്ഞു.
കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശം തെറ്റാണെന്ന നിലപാടെടുത്ത സിപിഐ നേതാവ് ആനി രാജയെ എം.എം.മണി അവഹേളിച്ചിരുന്നു. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നതെന്നായിരുന്നു എം.എം.മണിയുടെ പുതിയ പരാമര്‍ശം. എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സിപിഐഎം അലോചിക്കണമെന്ന് ആനി രാജ തിരിച്ചടിച്ചു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
അതേസമയം കെ കെ രമയെ അധിക്ഷേപിച്ചിട്ടില്ലെന്ന് മറുപടിയുമായി എം എം മണി രംഗത്തെത്തി. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു.