രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടു മന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. മന്ത്രിസഭാ രൂപീകരണത്തില്‍ ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമെന്നതിലും വകുപ്പുകള്‍ വെച്ചുമാറുന്നതിലും അന്തിമ ചിത്രം ഇന്നു വ്യക്തമായേക്കും.
സിപിഎം, സിപിഐ, ജനതാദള്‍ എസ്, എന്‍സിപി എന്നിവരുടെ മന്ത്രിമാരുടെ എണ്ണത്തില്‍ ധാരണയായെങ്കിലും കേരള കോണ്‍ഗ്രസിന്റെയും ഒറ്റ എം.എല്‍.എ മാരുള്ള കക്ഷികളുടെയും മന്ത്രിസ്ഥാനങ്ങളിലാണ് വ്യക്ത വരാത്തത്.