കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തളളി കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. താന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളാണ് എന്ന ആരോപണത്തെയും അദ്ദേഹം എതിര്‍ത്തു
താന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുകയോ ബൂത്തില്‍ പോയിരിക്കുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പുളള സമയത്ത് പളളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അവിടെ പോയിട്ടുണ്ടാകാമെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതിന് പല തലങ്ങളുണ്ട്. അത് അഭിപ്രായം പറയുന്ന വ്യക്തിയുടെ നിലവാരത്തെയും സാഹചര്യത്തെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഒരു വ്യക്തിയെ വേട്ടയാടുന്നത് മാന്യതയുളള കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
വീണാ ജോര്‍ജിനെതിരെ പളളിമുറ്റത്ത് പോസ്റ്റര്‍ പതിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അടൂര്‍ കടമ്പനാട് ഭദ്രാസനം ജനറല്‍ സെക്രട്ടറി റെനോ പി രാജന്, സജീവ പ്രവര്ത്തകന് ഏബല്‍ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കേസില്‍ പ്രതി ചേര് ത്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്.