മുവാറ്റുപുഴ: അര്‍ബന്‍ ബാങ്ക് ചെയര്മാന് സ്ഥാനം ഗോപി കോട്ടമുറിക്കല്‍ രാജിവച്ചു. കേരള ബാങ്ക് പ്രസിഡന്റ് എന്നനിലയിലുള്ള പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടതിനാലും സര്‍ക്കാര്‍ പദ്ധതികള്‍ കേരള ബാങ്ക് മുഖേന സമയബന്ധിതമായി നടപ്പാക്കേണ്ടതിനാല്‍ അര്‍ബന്‍ ബാങ്ക് ചെയര്മാന് സ്ഥാനത്തുകൂടി തുടരാന്‍ കഴിയാത്തതിനാലാണ് അര്‍ബന്‍ ബാങ്ക് ചെയര്മാന് സ്ഥാനം രാജിവച്ചതെന്ന് ഗോപികോട്ടമുറിക്കല്‍ അറിയിച്ചു. ബാങ്കിന്റെ ബോര്‍ഡ് മീറ്റിംഗിലാണ് രാജി നല്‍കിയത്.