ഡൽഹി : 7 തവണ മത്സരിച്ച് എട്ടാം തവണ സീറ്റ് ലഭിക്കാത്ത ദേഷ്യത്തിൽ കൊച്ചിയുടെ സ്വന്തം കെ.വി തോമസ് കോൺഗ്രസിൽ നിന്നും പടിയിറങ്ങുന്നു. ഇനി എങ്ങോട്ട് എന്ന ചേദ്യത്തിന്ന് ശരീര ഭാഷയിൽ ഉത്തരം നൽകിയായിരുന്നു കെ വി ഇന്ന് മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസില്‍ തുടരുമോ എന്ന പലതവണ ഉയര്‍ന്ന ചോദ്യത്തിന് ഒരിക്കല്‍പോലും ഞാന്‍ എന്നും കോണ്‍ഗ്രസാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും വാര്‍ത്താ സമ്മേളനത്തില്‍ തോമസ് കാണിച്ചില്ല.
ഇതിനിടെ തോമസ് മാഷ് ബിജെ പി നേതാക്കളെ കണ്ട് ചില ദാരണയിലെത്തിയതായും സൂചനയുണ്ട്. ഇത് പ്രകാരാം മാഷ് കൊച്ചിയിൽ എൻഡിഎ സ്ഥാനാർഥിയാവും. എൻ ഡി എ അധികാരത്തിലെത്തിയാൽ ഉന്നത പദവിയിൽ മാഷുണ്ടാവുമെന്ന ഉറപ്പ് ബി ജെ പി നേതൃത്വം നൽകിയതായാണ് വിവരം.
അതെ സമയം കൂടുതൽ കാര്യങ്ങൾ കൂടി ആലോചിച്ച് തിരുമാനിക്കും. ഇലക്ഷനിൽ ഹൈബിയെ സഹായിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലന്നും മാഷ് പ്രതീകരിച്ചു. തന്നെ മാത്രം ഒഴിവാക്കിയത് എന്തിനെന്ന് മനസിലാവണില്ലന്നും മാഷ് പ്രതികരിച്ചു.