തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാകും പ്രധാന ചര്‍ച്ച.15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്.ഫെബ്രുവരി അവസാനത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കിയേക്കുമെന്നാണ് സൂചന.
നേരത്തെ, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞിരുന്നു. കേരളത്തില്‍ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫില്‍ താനാണ് നിര്‍ദ്ദേശിച്ചത്. 15 സീറ്റുകളില്‍ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജന് പറഞ്ഞു