കൊച്ചി: ഉള്ളവര്‍ ഇല്ലാത്തവന് കൊടുക്കണമെന്ന കൃത്യമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് ഇസ്ലാം മതത്തിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള് രാജ്യത്തിനും ഇതര രാ ഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാര്യണ്യ പ്രവര്‍ത്തന മേഖലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിഷ് ഫൗണ്ടേഷന്റെ വാര്‍ഷികാ ഘോഷം ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യമായി തുടക്കമിട്ടതും മുസ് ലിംലീഗാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മുസ്ലിം ലീഗ് നടത്തുന്നത്. പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അസൂയാവഹമാണ്. ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് വിഷ് ഫൊണ്ടേഷനും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ സാനിധ്യം വിഷ് ഫൗണ്ടേഷന് വലിയ കരുത്ത് പകരുമെന്നും സതീശന് പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും പുതിയ സാഹചര്യ ത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാക്കണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ഫൗണ്ടേഷന് രക്ഷാധികാരിയും, മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ജീവകാരുണ്യ രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിയ മുജീബ് കുട്ടമശേരി, നജീബ് പള്ളുരുത്തി, എ.എം അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ ക്കുള്ള ഫൗണ്ടേഷന് പുരസ് കാരം അന്‍വര്‍ സാദത്ത് എം എല്‍എ സമ്മാനിച്ചു.
വിഷ് ഫൗണ്ടേഷന് കണ്‍വീനര്‍ പി. എം അമീര്‍ അലി ചടങ്ങില്‍ അധ്യക്ഷനായി. വി.ഇ. അബ്ദുള്‍ ഗഫൂര്‍, എന്‍.കെ. നാസര്‍, അഷറഫ് മൂപ്പന്, കരീം പാടത്തിക്കര, സി.കെ. ബീരാന്, പി.എം. അബ്ബാസ്, ഇബ്രാഹിം കവല, പി.എ. ഷാജഹാന്, സി.കെ. വേലായുധന്, പി.കെ. ഇബ്രാഹിം, വി.എ. ബഷീര്‍, പി.എ. താഹീര്‍, പി.കെ. ബഷീര്‍, പി.കെ മൂസ, കെ. എസ് ബാദുഷ, സി.കെ. അബ്ദുള്‍ അസീസ്, എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് ക ണ്‍വീനര്‍ കെ.എ ഷുഹൈബ് സ്വാഗതവും കെ.എച്ച് ഷഹബാസ് നന്ദിയും പറഞ്ഞു.
″നടന്നത് ഇബ്രാഹിംകുഞ്ഞിന്റെ ശക്തിപ്രകടനം″
വിഷ് ഫൗണ്ടേഷന്റെ പേരിലാണ് ഇബ്രാഹിംകുഞ്ഞ് പക്ഷം ആലുവയില്‍ യോഗം വിളിച്ചതെങ്കിലും ജില്ലയിലെ മുസ്ലീംലീഗില്‍ നടക്കുന്ന ഗ്രൂപ്പ് പോരില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് പക്ഷത്തിന്റെ കരുത്ത് എതിര് പക്ഷത്തെ എണ്ണി ബോധ്യമാക്കിക്കുകയായിരുന്നു യോഗത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. യോഗം ആരംഭിക്കുന്നതിന് മുമ്പ് തോട്ടക്കാട്ടുകരയിലെ പ്രിയദര്‍ശിനി ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ളവര്‍ ഇബ്രാഹിംകുഞ്ഞിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് ഹാളിലേക്കെത്തിയത്.