പറവൂര്‍: പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായ സ്ഥലമെന്ന് സര്‍ക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന പറവൂരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയില്‍പരം രൂപ വാങ്ങിയെടുത്തത് സര്‍ക്കാരിന്റെ പിടിച്ചുപറിയാണെന്ന് മുസ്ലിം ലീഗ് പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കെ.കെ.അബ്ദുല്ല പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.പവൂര്‍ നേരിടുന്ന ദുരിതം പരിഗണിച്ച് ദുരിതാശ്വാസ പിരിവില്‍ നിന്നും പറവൂരിനെ ഒഴിവാക്കണമെന്ന വി.ഡി.സതീശന് എം.എല്‍.എയുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു കൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പറവൂരിലെത്തി പണം പിരിച്ചത്.എല്‍.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ സര്‍ക്കാരിന് മുന്നില്‍ മേനി ചമയാന്‍ ദശലക്ഷങ്ങള്‍ വാരി നല്കിയപ്പോള് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ ഭയന്നാണ് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ലക്ഷങ്ങള്‍ നല്‍കിയത്.തകര്‍ച്ചയിലായ നിരവധി സര്ക്കാര്സ്കൂളുകള് വിവിധ സംഘടനകള്‍ ദത്തെടുത്തിരിക്കയാണ്. പറവൂരില്‍ നിരാലംബരായവര്‍ക്ക് പുറമേ നിന്നുള്ളവര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു. സഹായവുമായെത്തുന്ന വാഹനങ്ങള്‍ക്കായി എല്ലാം നഷ്ടപ്പെട്ടവര്‍ റോഡരുകില്‍ കാത്ത് നില്ക്കുന്നു. പേസ്റ്റും ബ്രഷും വരെ മറ്റുള്ളവര്‍ നല്‍കിയതാണ് ദുരിതബാധിതര്‍ ഉപയോഗിക്കുന്നത്. അതിനിടയിലാണ് ഈ സര്‍ക്കാര്‍ പിടിച്ചുപറി.
തകര്‍ന്ന് കിടക്കുന്ന പറവൂരിനെ കരകയറ്റാന്‍ ലോകബാങ്ക് പ്രതിനിധി സംഘം ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും വിവിധ ഏജന്‍സികളും സന്നദ്ധ സംഘടനകളും സഹായം വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു കോടിയിലേറെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറവൂരില്‍ നിന്നും ജനകീയ സ്ഥാപനങ്ങള്‍ സംഭാവന ചെയ്തത് തെറ്റായ സന്ദേശമാണ് നല്‍കുക. ഇത് പറവൂരിനെ സഹായിക്കാന്‍ തയ്യാറായവരെ പിന്തിരിപ്പിക്കുമോ എന്ന് ആശങ്കയുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ നല്കിയ തുക യഥാര്‍ത്ഥത്തില്‍ ദുരിതക്കയത്തില്‍ നട്ടം തിരിയുന്ന സ്വന്തം അംഗങ്ങള്‍ക്കിടയില്‍ ആശ്വാസമെത്തിക്കാന്‍ ഉപയോഗിക്കുകയായിരുന്നു വേണ്ടിയിരുന്നത്.ഹര്‍ത്താല്‍ അടിച്ചേല്പിച്ച് ഇടതു മുന്നണിയും പണം പിടിച്ചുപറിച്ച് ഇടത് സര്‍ക്കാരും ദുരിതക്കെടുതിയില്‍ വലയുന്ന പറവൂരിലെ ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് അബ്ദുല്ല അഭ്യര്‍ത്ഥിച്ചു