ന്യൂഡല്‍ഹി: വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്തവര്‍ഷം അദ്ദേഹം വീട്ടില്‍ പതാകയുയര്‍ത്തുമെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു.
അടുത്തവര്‍ഷം ഒരിക്കല്‍ക്കൂടി അദ്ദേഹം പതാകയുയര്‍ത്തും. അത് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചായിരിക്കും-മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന് മറുപടിയായി ഖാര്‍ഗെ പറഞ്ഞു. അടുത്ത തവണയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍വെച്ച് രാജ്യത്തിന്റെ വികസനങ്ങളും നേട്ടങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്നാം തവണയും അധികാരത്തിലേറുമെന്ന സൂചനയോടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം