ഭരണത്തിന്റെ തണലിൽ സിപിഎം പാർട്ടി ഓഫിസുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്നു : മുഹമ്മദ് ഷിയാസ്
മുവാറ്റുപുഴ : സിപിഎം പാർട്ടി ഓഫിസുകൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഭീകര കേന്ദ്രങ്ങളായി മാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭൂമി തട്ടിയെടുക്കൽ കേസിൽ പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു മുവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടിച്ചുപറി സംഘങ്ങളായി അധഃപതിച്ച സിപിഎമ്മിനെതിരെ ജനങ്ങളുടെ സമരമാണ് ഇത്. ഈ അവസ്ഥ തുടർന്നാൽ കേരളത്തിലെ അവസാന കനൽ തരി കൂടി അസ്തമിക്കുമെന്ന് ഷിയാസ് മുന്നറിയിപ്പ് നൽകി.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ പ്രതിഷേധ മാർച്ചിൽ അധ്യക്ഷത വഹിച്ചു. സുഭാഷ് കടയ്ക്കോട്, മുഹമ്മദ് ബഷീർ, കെ.എം സലിം, ഐ.കെ രാജു, കെ.എം പരീത്, വർഗീസ് മാത്യു, പി.പി എൽദോസ്, ഉല്ലാസ് തോമസ്, എൻ രമേശ്, സലിം ഹാജി, മണ്ഡലം പ്രസിഡന്റുമാരായ കെ.എ അബ്ദുൾ സലാം, ഷാൻ പ്ലാക്കുടി, ഷിബു പരീക്കൻ, പി.എം അബുബക്കർ, പി.പി ജോളി, ജോളിമോൻ ചൂണ്ടയിൽ, ബിജു ജോസഫ്, ബിനോ കെ ചെറിയാൻ, ബിജു മുള്ളൻകുഴി, അജി സാജു, ജോൺ തെരുവത്ത്, അസം ബീഗം, അമൽ ബാബു, മിനി എൽദോ, ആശ ജിമ്മി, മുഹമ്മദ് റഫീഖ്, പി.എസ് ഷബീബ്, മക്കാർ മംഗരത്ത്, സന്തോഷ് ഐസക്, കെ.വി കുര്യാക്കോസ്, പി.കെ മനോജ്, മുഹമ്മദ് പനക്കൻ, അമൽ എൽദോസ്, സൽമാൻ ഓലിക്കൽ, അഫ്സൽ വിളക്കത്ത് എന്നിവർ സംസാരിച്ചു.