കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു സക്കീര്‍ ഹുസൈന്. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മ് നിയോഗിച്ച അന്വേഷണകമ്മിറ്റ്ി സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. സി എം ദിനേശ് മണി, പി ആര് മുരളി എന്നിവര്‍ക്കായിരുന്നു അന്വേഷണച്ചുമതല. ഈ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സക്കീര്‍ ഹുസൈനെ പുറത്താക്കിയത്.
സക്കീര്‍ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്.
പരാതിയില്‍ സക്കീര്‍ ഹുസൈന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീര്‍ ഹുസൈന് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം.പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം തുടരുകയാണ്.