കോഴിക്കോട് : ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കോണ്‍ഗ്രസുമായി ചങ്ങാത്തത്തിന് പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വട്ടപ്പൂജ്യമായെന്നും പിഎസ് ശ്രീധരന് പിള്ള ആക്ഷേപിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവനയെ കുറിച്ച് കെപിസിസിക്ക് എന്താണ് പറയാനുള്ളതെന്നും പിഎസ് ശ്രീധരന് പിള്ള കോഴിക്കോട്ട് ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ല. യുക്തിഭദ്രമായി കാര്യങ്ങളെ വിലയിരുത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല. 2014ലെ വോട്ട് എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടില്ല. ജനങ്ങള്‍ എന്‍ ഡി എയ്ക്കൊപ്പമാണെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസെന്ന് പിഎസ് ശ്രീധരന് പിള്ള
by രാഷ്ട്രദീപം
by രാഷ്ട്രദീപം