തൃശൂര്‍: കേരളത്തില്‍ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തില്‍ എത്താനായതില്‍ സന്തോഷമെന്ന് പൊതുയോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മോദി കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവര്‍ത്തിച്ചു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമര്‍ശിച്ചു. എല്ലാവരും ഇതില്‍ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഎമ്മുകാര്‍ കൊള്ള ചെയ്ത് കാലിയാക്കിന്നെ് അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് ഏതറ്റം വരെയും പോകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രം, ഇനി സിനിമയാണ്. ഇടതുവലതു മുന്നണികള്‍ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തില്‍ അക്രമം സാധാരണ സംഭവമായി. കേരള സര്‍ക്കാരിന് അഴിമതിയിലാണ് താത്പര്യം. എവിടെയെങ്കിലും ഇടതു ഭരിച്ചാല്‍ ഇടത്തുമൊന്നുമുണ്ടാകില്ല, വലത്തുമൊന്നുമുണ്ടാകില്ല. കേരളത്തിലെ കോളേജ് ക്യാമ്പസുകള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. ജനങ്ങളുടെ പൈസ കൊള്ള ചെയ്യാനാണ് ഇവരാഗ്രഹിക്കുന്നത്’ മോദി രൂക്ഷമായി വിമര്‍ശിച്ചു. മോദിയുടെ ഗ്യാരന്റി ആവര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിന്റെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത അഞ്ചുവര്‍ഷം വികസനത്തിന്റെ കുതിപ്പ് കാണാം. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളുള്‍പ്പെടെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.