മലപ്പുറം: വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുമ്പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്. പണം തിരിച്ചു നല്‍കിയില്ലെന്ന ആരോപണവുമായിട്ടായിരുന്നു ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന സോമന്റെ വീടിനു മുമ്പിലെ ഉപവാസം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമായ അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍ എന്നയാളാണ് സമരം ചെയ്യുന്നത്.
2014ല്‍ മൂന്നു ലക്ഷം രൂപ ജയകൃഷ്ണന് എന്നയാള്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ ഇതുവരെയായി രൂപ തിരിച്ച് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഉപവാസം. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഉപവാസം. പ്ലക്കാര്‍ഡുയര്‍ത്തിയാണ് ജയകൃഷ്ണന്റെ വീടിനു മുന്നിലിരുന്ന് സോമസുന്ദരന്‍ ഉപവസിക്കുന്നത്. പ്ലക്കാര്‍ഡില്‍ നാട്ടുകാരെ സഹായിക്കൂ എന്ന് എഴുതിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സോമസുന്ദരന്റെ പ്ലക്കാര്‍ഡുമായി നില്ക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്.