മന്ത്രി വി.എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകന് നിരഞ്ജന് കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
മന്ത്രിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല. കൊവിഡ് നെഗറ്റീവ് ആകുന്നതുവരെ മന്ത്രിയും മകനും ആശുപത്രിയില്‍ തുടരും. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.