ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം വാങ്ങാനാണ് എന്‍എസ്എസ് ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി മുപ്പത്തഞ്ച് മിനിറ്റോളം സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
സുകുമാരന്‍ നായരുടെ അനുഗ്രഹമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. അനുഗ്രഹം വാങ്ങാനെത്തുന്നത് തന്റെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സമദൂര നിലപാടാണെന്ന് നേരത്തെ എന്‍എസ്എസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2015ല്‍ ഇറക്കി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങനെ എത്രയെത്ര എപ്പിസോഡുകള്‍ ‘ജീവിതത്തിലുണ്ടാകാറുണ്ട്. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് അനുഗ്രമാണ് ജി സുകുമാരന്‍ നായരെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.