ഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് വഴിമുട്ടിയ ഇടുക്കി ചർച്ചയിൽ ഡീൻ കുര്യാക്കോസ് ഒന്നാമനായത് ലിസ്റ്റിൽ പേരു കാരനായിരുന്ന മുൻ എംഎൽഎ ജോസഫ് വാഴക്കൻ കേരള കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തീർക്കാൻ സ്വതന്ത്ര കുപ്പായമണിഞ്ഞ് എത്തിയ പിജെ ജോസഫ് എന്നിവർ പരിധിക്കു പുറത്തായി. ഇടുക്കി അടക്കം സംസ്ഥാനത്തെ മുഴുവൻ സ്ഥാനാർഥി പട്ടികയും ശനിയാഴ്ച പുറത്തിറക്കും. തൃശ്ശൂരിൽ ടി എൻ പ്രതാപൻ ചാലക്കുടിയിൽ ബെന്നി ബഹനാൻ എറണാകുളത്ത് ഹൈബി ഈഡൻ വടകരയിൽ ടി സിദ്ധീഖ് എന്നിവരും ലിസ്റ്റിലുണ്ട്.