തിരുവനന്തപുരം: സപ്ലൈക്കോ വിലവര്‍ധനവില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞു.ധന വിനിയോഗ ബില്ലും ധനകാര്യബില്ലും സഭയില്‍ ചര്‍ച്ചയില്ലാതെ പാസാക്കി.
കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടി ധനമന്ത്രി ഡല്‍ഹിയിലേക്ക് പോയതിനാല്‍ വ്യവസായ മന്ത്രി പി.രാജീവാണ് ബില്ല് അവതരിപ്പിച്ചത്. നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പാസാക്കി.