മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ വീണ്ടും അട്ടിമറി. വൈസ് പ്രസിഡന്റായി എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് വിമത വിജി പ്രഭാകരന് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ നെജി ഷാനവാസായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. വിജിക്ക് 11ഉം നെജിക്ക് 10ഉം വോട്ടുകള്‍ ലഭിച്ചു.
മുന്‍ ധാരണപ്രകാരം ഷോബി അനില്‍ രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. പത്താം വാര്‍ഡ് അംഗം സിപിഐയിലെ ദീപ റോയിയാണ് അടുത്തിടെയാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ അട്ടിമറിയിലൂടെ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന പി എം അസീസ് ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ടായത്. എല്‍ഡിഎഫിന് സിപിഎം 8, സിപിഐ 1 , കോണ്‍ഗ്രസ് വിമതന് 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. വിജി കൂടിയെത്തിയതോടെ എല്‍ഡിഎഫ് അംഗ സംഘ്യ പതിനൊന്നായി. യുഡിഎഫില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് മൂന്ന് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് പി എം അസീസിനെതിരെ മുന്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നല്കിയ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള കേസ് ഇലക്ഷന് കമ്മീഷന്റെ പരിഗണനയിലാണ്.