ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
ടൗണ്‍ ഹാളിന്റെ ഭാഗത്തുനിന്നാരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് സമീപത്തുവെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതിനുപിന്നാലെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ തിരിഞ്ഞുപോകാന്‍ കൂട്ടാക്കാതായതോടെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.