വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ഇതിനുള്ള മാര്‍ഗം കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ്. ജൂലൈ മാസത്തോടെ കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഇതിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാകും. മുപ്പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ അതിവേഗ ഇന്‍ട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതല്‍ ജിപിബിഎസ് വരെയുള്ള സ്പീഡ് ഇന്റര്‍നെറ്റിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തി. ഇ-ഗവേര്‍ണിംഗ് സമ്പ്രദായത്തിന് കെഫോണ്‍ വലിയ ഉത്തേജകമായി. പഞ്ചായത്തുകളില്‍ പല തരത്തിലുള്ള പ്ലാനുകള്‍ നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്ത്, ഇ രജിസ്ട്രേഷന്, ഇ കൊമേഴ്സ് തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇന്‍ട്രാ നെറ്റില്‍ ലഭ്യമാകുന്നതോടു കൂടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും മന്ത്രി അറിയിച്ചു.