കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. നിയമനങ്ങള്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കി. സര്‍ക്കാര്‍ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ല.
ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്ക് കത്തു നല്കിയ മന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗം എന്നാണ് ആരോപണം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. അതേസമയം മന്ത്രിയുടെ ശിപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും ചട്ടവിരുദ്ധമാണ്.
മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി. ചട്ടം ലംഘിച്ച് നിയമനം നല്കാന് മന്ത്രി ഇടപെട്ടതിനാല്‍ ശക്തമായ നടപടിവേണമെനനാണ് ആവശ്യം. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര് ബിന്ദു ഗവര്‍ണര്‍ക്ക് നല്കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സമാനമായ പരാതിയിലാണ് മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്ത ഉത്തരവുണ്ടായത്. അതിനാല്‍ ബിന്ദുവിന് പരാതി നിര്‍ണായകമാണ്. ചട്ടം ലംഘിച്ച് നല്കിയ നിയമത്തിനെതിരെ നിയമനടപടി തുടങ്ങുന്നതിന്റെ ഭാഗമായാണ് ലോകായുക്തയില്‍ പരാതി നല്‍കുന്നത്. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനഃനിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര് ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ രാത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.