കൊച്ചി: മദ്ധ്യ സേവയില്‍ കുരുങ്ങിയ ലീഗ് വിദ്യാര്‍ത്ഥിനേതാവ് ഷഹബാസ് കാട്ടിലാനെ പുറത്താക്കി ലീഗ് നേതൃത്വം. എം.എസ്.എഫ് എറണാകുളം ജില്ലാ പ്രസിഡന്റും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷഹബാസ് കാട്ടിലാനെ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് നീക്കിയത്. സംഭവത്തില്‍ രാഷ്ട്രദീപം വാര്‍ത്തകള്‍ വിവാദമായതോടെയാണ് നടപടി. ഇത് സംമ്പന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും പാര്‍ട്ടി തീരുമാനിച്ചതായി അറിയുന്നു.
- പഴയ വാര്‍ത്ത വായിക്കാനായി
♦സംഭവം വിവാദമായതോടെ ശാസനയിലൊതുക്കി നേതാവിന്റെ മുഖം രക്ഷിക്കാന്‍ ജില്ലയിലെ ലീഗിലെ പ്രമുഖനും മകനും രംഗത്തിറങ്ങിയിരുന്നു.ഷഹബാസ് കാട്ടിലാനെതിരെ സമൂഹ മാധ്യമങ്ങളില്‍ മദ്ധ്യസേവയുടെ ചിത്രങ്ങള്‍ നേരത്തെ വയറലായിരുന്നു.
ആലപ്പുഴയില്‍ ശനിയാഴ്ച നടന്ന എം.എസ്.എഫ് സംസ്ഥാന യോഗത്തില്‍ മദ്ധ്യ സേവ വിവാദം ചര്‍ച്ചയാവാതിരിക്കാന്‍ ജില്ലയിലെ രണ്ടു പ്രമുഖനേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങിയതും വിവാദമായിരുന്നു.
♦മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് സമൂഹ മദ്യത്തില്‍ ഉള്ള മൂല്യത്തിന് കോട്ടം വരുത്തുന്ന നിലയിലുള്ള നേതാക്കളുടെ ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണന്നും മുസ്ലിം സമൂഹത്തില്‍ സംഘടനക്കുള്ള മതിപ്പ് ഇല്ലായ്മ്മപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് ലീഗിന്റെ പൊതു നിലപാടെന്ന് പ്രമുഖ ലീഗ് നേതാവ് പ്രതീകരിച്ചു.
♦സംഭവം വിവാദമായതോടെ പരാതി ശാസനയിലൊതുക്കാനുള്ള മുസ്ലീം ലീഗ് എറണാകുളം ജില്ലാ ഭാരവാഹികളുടെ നീക്കത്തിനെതിരെ എം.എസ്.എഫ് ജില്ലാഭാരവാഹികള്‍ പാണക്കാടെത്തി നല്കിയ പരാതിയും നിര്‍ണ്ണായകമായി. ഗ്രൂപ്പുപോരെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനുള്ള നീക്കം ഇതോടെ പൊളിയുകയായിരുന്നു.ജില്ലയില്‍ ഇബ്രാഹിംകുഞ്ഞ് പക്ഷത്തെ പ്രമുഖനാണ് ഷഹബാസ് കാട്ടിലാന്‍.