പത്തനംതിട്ട: സിനിമാ ഡയലോഗ് വെച്ച് കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട എന്നും തന്റെ പേര് എല്ലാ ദിവസവും ഇപ്പോള്‍ സുരേഷ് ഗോപി വിളിക്കുന്നുവെന്നും എംവി ഗോവിന്ദന് പ്രസംഗത്തില്‍ പറഞ്ഞു. ‘എനിക്ക് ഒരു സംശയവും ഇല്ല. തൃശൂരും കണ്ണൂരും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ബിജെപി നേടില്ല. രണ്ട് സ്ഥലങ്ങളിലും മൂന്നാം സ്ഥാനമായിരുക്കും ബിജെപിക്ക് ലഭിക്കുക. സിനിമാ ഡയലോഗ് വെച്ച് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ടന്നും പ്രതിരോധ ജാഥയില്‍ സംസാരിക്കവെ എംവി ഗോവിന്ദന് പറഞ്ഞു.
അമിത്ഷായും നരേന്ദ്ര മോദിയും എല്ലാ തവണയും പറയുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്നാണ്. ഒരു സിനിമാ നടനും അത് പോലെ പറയുന്നുണ്ട്. തൃശൂരും കണ്ണൂരും ജയിക്കുമെന്നാണ് പറയുന്നത്. അദ്ദേഹം ഇപ്പോള്‍ എല്ലാ ദിവസവും ഗോവിന്ദാ എന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ്.’, എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.