ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. വക്തവുമായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ടോം വടക്കനെ പാര്‍ട്ടിയുടെ ഷാളണിയിച്ചും ബൊക്ക നല്‍കിയും സ്വീകരിച്ചു. തുടര്‍ന്ന് പാര്‍ട്ടി അംഗത്വം നല്കി.
പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിക്ഷേധിച്ചാണ് നടപടി. രാജ്യത്തിനെതിരായ നിലപാട് അംഗീകരിക്കില്ല എന്നദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന കാഴ്ച്ചപ്പാട് തന്നെ ആകര്‍ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു എന്നും പറയുകയുണ്ടായി.
തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാവായിരുന്നു ടോം വടക്കന്‍. സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനായ നേതാവായിരുന്നു അദ്ദേഹം. ഇത്തവണയും തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടതെന്നാണ് സൂചന.