മൂവാറ്റുപുഴ: കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന ആരക്കുഴയിലൂടെയുള്ള മൂവാറ്റുപുഴ – കുത്താട്ടുകുളം റോഡിന്റെ നവീകരണനിര്മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണ മെന്നും പണ്ടപ്പിള്ളി കവലയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിയ്ക്കണമെന്നും സിപിഎം ആരക്കുഴ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പണ്ടപ്പിള്ളിയില്‍ കോടിയേരി ബാലകൃഷ്ണന് നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറിയറ്റ് അംഗം പി ആര് മുരളീധരന് ഉദ്ഘാടനം ചെയ്തു. കെ എ ബേബി, പി ആര് സജിമോന്‍, ഹരിശ്രീ ശ്രീക്കുട്ടന് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ എം എ സഹീര്‍, വി ആര് ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു. ബിനോയ് ഭാസ്കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.11 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു സീതാറാം യെച്ചൂരി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.സി ആര് ജനാര്ദ്ദനന് അധ്യക്ഷനായി. പി ആര് മുരളീധരന്, ബിനോയ് ഭാസ്കരന്, സജിമോന്‍ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.