കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 2 ന് അമിത് ഷാ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതോ തുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ച അമിത് ഷാ രോഗം ഭേദമായി മടങ്ങിയിരുന്നു. ഓഗസ്റ്റ് 14 ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കിയ അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു.
നേരത്തെ കൊറോണയില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ അമിത് ഷായെ കൂടുതല്‍ പരിശോധനകള്‍ക്കായി ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 31നാണ് അദ്ദേഹം ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു.
കൊറോണയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശ്വാസ തടസമായതിനാല്‍ അദ്ദേഹം വീണ്ടും പരിശോധനകള്‍ക്ക് വിധേയനായേക്കും. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു.