കൊച്ചി: കൈനീട്ടിയെ സഹായിക്കുവെന്ന കാഴ്്ചപാടില് നിന്ന് നമ്മള് മാറണമെന്ന് റിട്ട. ജസ്റ്റി്സ് കെമാല്‍ പാഷ പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മത്സ്യ തൊഴിലാളികള്‍ ഓടിയെത്തിയപോലെ അവരുടെ ബുദ്ധിമുട്ടുകളില്‍ അവിടേക്ക് ഓടി എത്താനുള്ള കാഴ്ചപ്പാടിലേക്ക് നമ്മള് മാറണമെന്നും അദ്ദേഹം പറഞ്ഞു.
മഹാപ്രളയത്തില്‍ സ്വന്തം ജീവന് പോലും പണയപ്പെടുത്തി നാടിന്റെ സേനയായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഒട്ടനവധി പേരുടെ ജീവന് രക്ഷിച്ച ആയിരങ്ങള്‍ക്ക് നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് നല്കിയ ആദര സദസ്സ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവന് ശ്രദ്ദിക്കേണ്ട സമയത്ത് ജാതിയും മതവും വര്ഗ്ഗിയതയുമില്ല.അതിന് ശേഷം വര്‍ഗ്ഗീയത വീണ്ടുമെത്തും. സാഹോദര്യങ്ങള്‍ വേണമെന്ന പാഠം പ്രകൃതി നമ്മെ പഠിപ്പിച്ചു. ദുരന്തമുഖത്ത് കണ്ട സ്നേഹം നമ്മുടെ കണ്ണ് തുറപ്പിക്കണം. ബുദ്ദിമുട്ടുകള്‍ ഉള്ളവരെ കൈപിടിച്ചുയര്‍ത്തി അവരെ സാന്ത്വനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹിം എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എല്‍ദോസ് പി കുന്നപ്പിള്ളി എം എല്‍ എ , റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഡെപ്പ്യൂട്ടി കമാന്റര്‍മാരായ ജി മധു,രജിത എന്‍. പി, നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് സംസസ്ഥാന സെക്രട്ടറി ജലീല്‍ പുനലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നിയാസ് കരിമുകള്‍, ജയഭാരത് കോളേജ് സി.എഎം.ഡി എ.എം കരീം. പ്രിന്‍സിപ്പല്‍ ഡോ.നിസാം, സബ് ഇന്‍സ്പെക്ടര്‍ സൂഫി,ഫയര്‍ ഓഫീസര്‍ ഇസ്മയില്‍ ഖാന്, യൂത്ത് വിംഗ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിഹാബ് ഇക്ബാല്‍ തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സാമൂഹ്യ സാംസ്ക്കാരിക – സിനിമ മേഖലയിലെ നിരവധിപേര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ ആര്‍മി, മല്‍സ്യ തൊഴിലാളികള്‍, കേരള പൊലിസ്, ഫയര്‍ ഫോഴ്സ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സന്നദ്ദ സംഘടനാ പ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ ആദരം നല്കി