കൊല്‍ക്കത്ത: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയിലും, ഗോവയിലും നടപ്പാക്കിയ ഓപ്പറേഷന് താമര പശ്ചിമ ബംഗാളിലും നടപ്പാക്കി ബിജെപി. ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു.
സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെയുള്ള എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും എന്നാണ് മുകുള്‍ റോയിയുടെ അവകാശവാദം. ബിജെപിക്കൊപ്പം ചേരാന്‍ സന്നദ്ധരായ എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. അവരുമായി ഞങ്ങള്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയാണ് – കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ കണ്ട മുകുള്‍ റോയ് വ്യക്തമാക്കി.