ബെംഗളൂരു: ആര്‍എസ്എസ് വേഷത്തിലെത്തിയ ബിജെപി നേതാവ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ സമ്മേളനത്തിലെത്തി അണികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാഗല്‍ക്കോട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആര്‍എസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോണ്‍ഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാര്‍ട്ടി മാറിയത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്, 30 വര്‍ഷമായി ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്ന നിങ്കബസപ്പയും അനുയായികളും ബിജെപി വിട്ടത്