തൊടുപുഴ : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ഇന്നലെ പൂര്‍ത്തിയാക്കി. കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നി പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ പരിധിയിലുമാണ് ശനിയാഴ്ചത്തെ പര്യടനം നടത്തിയത്.
രാവിലെ കോളപ്രയില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം പര്യടനം ഉദ്ഘാടനം ചെയ്തു. എം.കെ പുരുഷോത്തമന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ജെ ജേക്കബ്, ജോയി തോമസ്, എം.എന്‍ ഗോപി, കെ.എസ് സിറിയക്, കെ സുരേഷ് ബാബു, എന്‍.എ ബെന്നി, എ.എം ഹാരിദ്, ജോസി ജേക്കബ്, മനോജ് കോക്കാട്ട്, ജാഫര്‍ ഖാന് മുഹമ്മദ്, കെ.കെ മുരളീധരന്, ടോമി പാലക്കല്‍, ഫ്രാന്‍സിസ് പടിഞ്ഞാറ, സി.വി സുനിത, ഇന്ദു സുധാകരന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുടയത്തൂര്‍, മുസ്ലിം പള്ളി, കാഞ്ഞാര്‍, ആശുപത്രിപ്പടി, പന്ത്രാണ്ടം മൈല്‍, അശോക കവല, മൂലമറ്റം, ഗുരുതി കുളം, കരിപ്പിലങ്ങാട്, കുളമാവ്, പൂമാല എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഡീന്‍ കുര്യാക്കോസിന് പിന്തുണ അറിയിച്ചു വനിതകളും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോ പോയിന്റിലും സ്വീകരിക്കുവാന്‍ എത്തിച്ചേരുന്നത്. അമ്മമാര്‍ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചും ആരതി ഉഴിഞ്ഞുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്.
ഉച്ചക്ക് ശേഷം പന്നിമറ്റം, വെള്ളിയാമറ്റം, ഇളംദേശം, കലയന്താനി, ചിലവ്, ശാസ്താംപാറ, ഇടവെട്ടി, കുമ്മംകല്ല്, ഉണ്ടപ്ലാവ്, മങ്ങാട്ടു കവല എന്നിവിടങ്ങളില്‍ പര്യടനത്തിന്റെ ഭാഗമായി ഡീന്‍ കുര്യാക്കോസ് സ്വീകരണം ഏറ്റുവാങ്ങി. കനത്ത വെയിലിലും യുവതി യുവാക്കളുടെയും മുതിര്‍ന്നവരുടെയും വലിയ സ്വീകരണം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നുണ്ട്. വൈകിട്ട് കാഞ്ഞിരമറ്റം, ഒളമറ്റം പാറ, ലക്ഷം വീട്, നടുകണ്ടം, പാറക്കടവ്, കോലാനി, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വേങ്ങല്ലൂരില്‍ സമാപിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി സമാപന സമ്മേളനം വേങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്തു.