സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ് സ്പീക്കറുള്ളത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയത്.
ഈ മാസം 10 നാണ് സ്പീക്കര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്. ഉടനെ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡിനൊപ്പം അദ്ദേഹത്തിന് ന്യൂമോണിയ കൂടി ബാധിച്ചതായി വ്യക്തമായത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.