ന്യൂഡല്‍ഹി: ഹാട്രിക് വിജയം നേടി അധികാരത്തിലെത്തിയ കേജരിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരുമുണ്ടാകില്ല. ഇതരസംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമില്ല. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ഗോപാല്‍ റായ് ആണ് ഇക്കാര്യം പറഞ്ഞത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി തുടങ്ങിയവര്‍ സംബ ന്ധിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ രാഷ്ട്രീയ നേതാക്കളെയാരെയും ക്ഷണിക്കേണ്ടെന്ന നിലപാടിലാണ് എഎപി ഇപ്പോള്‍. രാം ലീല മൈ താനത്ത് ഞായറാഴ്ച രാവില 10നാണ് സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് ഡല്‍ഹി ജനതയെ ഒന്നടങ്കം ക്ഷണിച്ചിട്ടുണ്ട്.