സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന സി പി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആണ് തീരുമാനം. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോര്‍ക്ക വൈസ് ചെയര്‍മാനാകും. ശോഭന ജോര്‍ജ് ഔഷധി ചെയര്‍പേഴ്സണുമാകും.
കെഎസ്എഫ്ഇയുടെ തലപ്പത്തേക്ക് കെ വരദരാജന് എത്തിയേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേരാണ് നിലവില്‍ കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് ഏറ്റവും പ്രധാനമായി ഉയര്‍ന്നു വരുന്നത്.
അതേസമയം നേരത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനം ചെറിയാന് ഫിലിപ്പിന് നല്‍കുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷേ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.