മൂവാറ്റുപുഴ: മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ രാഷ്ട്രീയ ജീര്‍ണ്ണതക്കെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്ക് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ സഖാവ് എ ആര് രഞ്ജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖില്‍ ബാബു, അഡ്വക്കേറ്റ് ബിബിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയില്‍ അധിക്ഷേപിച്ച കുഴല്നാടന് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി ഫെബിന് പി മൂസയും പ്രസിഡന്റ് റിയാസ്ഖാന് എംഎ എന്നിവര്‍ പറഞ്ഞു.