കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ച പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ് മാപ്പ് പറഞ്ഞു. കന്യാസ്ത്രീയെ അവഹേളിച്ചതില്‍ മാപ്പ് പറഞ്ഞ പിസി ജോര്‍ജ് കന്യാസ്ത്രീക്ക് എതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയെന്നും പറഞ്ഞു. ഒരു സ്ത്രീയ്ക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു.
മാദ്ധ്യമങ്ങള്‍ പേപ്പട്ടിയെപ്പോലെ എന്നെ വേട്ടയാടുന്നു: പി.സി.ജോര്‍ജ്
അതേസമയം അവരെ താന്‍ കന്യാസ്ത്രീയായി കണക്കാക്കുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രീയ്ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. അതില്‍ മാപ്പ് പറയുകയാണ്. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന ഞാന്‍ തിരിച്ചറിയുകയാണെന്നും പിസി പറഞ്ഞു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജലന്ധര്‍ ബിഷപ്പിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയെന്ന കന്യാസ്ത്രിയുടെ പരാമര്‍ശത്തിനെതിരെയും പിസി രംഗത്തെത്തി. താന്‍ ഒരു സ്വാധീനത്തിലും വഴങ്ങിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് താന്‍ സംസാരിച്ചതെന്ന് ആരോപണം ഉന്നയിച്ച കന്യാസ്ത്രിയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.പിസി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പലമേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ബോളിവുഡില്‍ നിന്നും പിസി ജോര്‍ജിനെതിരെ ശബ്ദം ഉയര്‍ന്നു.