തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിജിലന്‍സും ലോകായുക്ത അടക്കമുള്ള സര്‍ക്കാരിന്റെ ഏജന്‍സികള്‍ നോക്കുകുത്തികളാണെന്നും സുരേന്ദ്രന് പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സുരേന്ദ്രന് പറഞ്ഞത്
96 കോടി രൂപയാണ് മുഖ്യമന്ത്രിയും യു.ഡി.എഫ്. നേതാക്കളടക്കം മാസപ്പടിയായി വാങ്ങിയിരിക്കുന്നത്. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കള്‍, മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖരായിട്ടുള്ള നേതാക്കളാണ് മാസപ്പടി വിവാദത്തില്‍ കുടുങ്ങിയിട്ടുള്ളത്. വിജിലന്‍സോ ലോകായുക്തയോ സക്കാരിന്റെ അന്വേഷണ ഏജന്‍സികളോ നോക്കുകുത്തികളാകുന്നു’- കെ സുരേന്ദ്രന് ആരോപിച്ചു.
‘കോടിക്കണക്കിന് രൂപ അനധികൃതമായി കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി എന്തിന് വാങ്ങി. അദ്ദേഹത്തിന്റെ മകള്‍ മാത്രമല്ല അദ്ദേഹത്തിന്റെ പേരും പലയിടത്തായി ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. എന്തു സൗജന്യമാണ് മുഖ്യമന്ത്രി കരിമണല്‍ കമ്പനിക്ക് ചെയ്തു കൊടുത്തിട്ടുള്ളത്. എന്തിനുവേണ്ടിയാണ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് കമ്പനി പണം നല്‍കിയതെന്നും സുരേന്ദ്രന് ചോദിച്ചു.