കോഴിക്കോട് : പി എസ് സി വില്‍പ്പനക്കോ എന്നപേരില്‍ മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ കോഴിക്കോട് നടക്കും. കേരളത്തിലെ സാധാരണക്കാരെ വഞ്ചിക്കുന്ന സമീപനത്തെയും കോഴ ഇടപാടുകളും തുറന്നുകാട്ടുക എന്ന ലക്ഷ്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 15ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മൊഫ്യൂഷന് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കുറ്റ വിചാരണ” സംഘടിപ്പിച്ചിരിക്കുന്നത്. .
പി.എസ്.സി മെമ്പര്‍മാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണെന്നും കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നതെന്നും ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്റര്‍വ്യൂ അട്ടിമറിച്ച് പണം സ്വരൂപിക്കാന്‍ ഈ രീതിയില്‍ നിശ്ചയിക്കപ്പെടുന്ന മെമ്പര്‍മാര്‍ക്ക് സൗകര്യമൊരുക്കുക കൂടിയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത്തരം അഴിമതികള്‍ പാര്‍ട്ടി അന്വേഷണം നടത്തി അവസാനിപ്പിക്കാന്‍ അനുവദിക്കില്ല ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന നിയമന തട്ടിപ്പ് ഇത്തരക്കാരുടെ നേതൃത്വത്തില്‍ പി.എസ്.സിയില്‍ നടക്കും ആയതിനാല്‍ സമഗ്രമായ അന്വേഷണങ്ങള്‍ നടത്തി പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണം.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ഈ രീതിയിലുള്ള അനധികൃതമായ പ്രവണതകള്‍ തുടരുമ്പോള്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരുടെ പങ്കുകൂടി അന്വേഷിക്കണമന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ല ഭാരവാഹികളുടെ യോഗത്തില്‍ ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന് കോയ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡണ്ട് സി ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു. എ സിജിത്ത് ഖാന്,എസ് വി ശൗലിക്ക്, ഷഫീക്ക് അരക്കിണര്‍, സൈദ് ഫസല്‍, ഹാരിസ് കുത്തിക്കൊടി ,എംപി ഷാജഹാന്, ശുഹൈബ് കുന്നത്ത് ,ഒ എം നൗഷാദ്, വി അബ്ദുല്‍ ജലീല്‍, സിറാജ് ചിറ്റേടത്ത്, കെ പി സുനീര്‍ എന്നിവര്‍ പങ്കെടുത്തു