കോഴിക്കോട്: കെ. വിദ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ബാരിക്കേഡ് തളളിമറിക്കാന് ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസിനെതിരെ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിദ്യക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൂടുതല്‍ രേഖകള്‍ ശേഖരിച്ചുവെന്നും പരിശോധന നടത്തുന്നുണ്ടെന്നും അഗളി പോലീസ് വ്യക്തമാക്കി. ഇതിനിടെ, കെ. വിദ്യ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.