ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി. ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആയിഷയുമായി ഫോണില്‍ ബന്ധപ്പെട്ടു വെന്നും സധൈര്യം മുന്നോട്ടു പോകാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ -ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണം. ആയിഷ സുല്‍ത്താനയുമായി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല, രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും ആയിഷയ്ക്ക് വാഗ്ദാനം ചെയ്തു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.