കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന് വിജയ കിരീടം ചൂടി. പി.കെ.രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയിലെ വെള്ളോറ രാജന് 27 വോട്ടുകളേ ലഭിച്ചുള്ളൂ.
യുഡിഎഫ് കൗണ്‍സിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ.സലിം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പക്ഷത്തേക്ക് മാറിയപ്പോഴാണ് നേരത്തെ പി.കെ.രാഗേഷ് അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ.രാഗേഷ് രാജിവെച്ച് 86 ദിവസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടത്തിയത്.