ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിനെ തള്ളി വി ഡി സതീശന്.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥിയെ ആണെന്നും നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും സതീശന് പറഞ്ഞു. കേരള കോണ്‍ഗ്രസിലുള്ളത് ആഭ്യന്തര പ്രശ്നം മാത്രമാണ്. നിലവില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമുണ്ടെന്ന് ഘടക കക്ഷികള്‍ക്ക് തന്നെ അറിയാമെന്നും സതീശന് പറഞ്ഞു.