തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുമ്മനം രാജശേഖരന് ഇന്ന് കേരളത്തില്‍ എത്തും. രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തെ മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് മാധവന് നായര്‍, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
എയര്‍പോട്ടിലെ സ്വീകരണത്തിനുശേഷം തുറന്ന വാഹനത്തില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്ബടിയോടെ നഗരത്തിലേയ്ക്ക് ആനയിക്കും . തുടര്‍ന്ന് പഴവങ്ങാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് പോകും.