ന്യൂഡെല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ തപസ് ഡേയാണ് സഖ്യത്തിന് യാതൊരു വിധ സാധ്യതയുമില്ലെന്ന് പറഞ്ഞത്.
സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ പശ്ചിമ ബംഗാളില്‍ യാതൊരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന് ഞങ്ങള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ, ദേശീയ തലത്തിലുള്ള അന്തരീക്ഷം പരിഗണിച്ച് സഖ്യം വേണമെന്നാണ് തീരുമാനമെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ സിപിഐഎമ്മുമായി ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ഒരു സഖ്യത്തിനും ത്രിപുരയില്‍ സാധ്യമല്ലെന്നും തപസ് ഡേ പറഞ്ഞു.