മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ എം.എം.അലിയാര് മുക്കണ്ണിയില്‍ ഐക്യകണ്ഡേന തെരഞ്ഞെടുത്തു. എം.എം.അലിയാരിന്റെ പേര് കോണ്‍ഗ്രസിലെ സാബു വള്ളോംകുന്നേല്‍ നിര്‍ദ്ദേശിച്ചു. റെബി ജോസ് പിന്താങ്ങി. തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. മൂവാറ്റുപുഴ എംപ്ലോയിമെന്റ് ഓഫീസര്‍ അയ്യപ്പന് വരണാധികാരിയായിരുന്നു. 14-അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് അഞ്ച്, മുസ്ലിം ലീഗിന് രണ്ട്, കോരള കോണ്‍ഗ്രസ് മാണി മൂന്ന്, കേരള കോണ്‍ഗ്രസ് ജേക്കബ് രണ്ട്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനം ആദ്യ 27-മാസം കോണ്‍ഗ്രസിനും, 18-മാസം മുസ്ലിം ലീഗിനും, 15-മാസം കേരള കോണ്‍ഗ്രസ് മാണിക്കുമാണ്. യു.ഡി.എഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സാബു വള്ളോംകുന്നേല്‍ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആയവന ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കാലാമ്പൂരില്‍ നിന്നും വിജയിച്ച എം.എം.അലിയാര് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമാണ്.