ന്യൂഡല്‍ഹി: ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. റാഫേല്‍ കരാറില്‍ ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും ഒപ്പിടുമെന്ന് 10 ദിവസം മുമ്ബ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞു. രാജ്യ സുരക്ഷയെ അവഗണിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയത്. ഇടപാടിന് മുമ്ബ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കാര്യം വെളിപ്പെടുത്തുന്ന ഇമെയിലും രാഹുല്‍ പുറത്തുവിട്ടു. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.